Saturday, February 23, 2013

ലഡ്ഡു:-



കൂട്ടുകാര്‍ എല്ലാവരും കൂടി ചായക്കട കം ഹോട്ടലില്‍ വന്നു ഉച്ചതിരിഞ്ഞ സമയം. വലിയ തിരക്കൊന്നും ഇല്ല. ഉച്ചഭക്ഷണത്തിന്റെ തിരക്ക് കഴിഞ്ഞാല്‍ അച്ഛന്‍ വീട്ടില്‍ പോകും പിന്നെ കുട്ടനാണു കാഷില്‍.

എല്ലാവരും കൂടി വന്നു ചുറ്റും നിന്ന് പല വര്‍ത്തമാനങ്ങളും പറയാന്‍ തുടങ്ങി. എല്ലാവരും ചായ കുടിച്ചു പൂരത്തിന്റെയും മറ്റും വിശേഷങ്ങള്‍ പറഞ്ഞു കാശ് കൊടുത്തു.
വേണ്ടന്നെ കുട്ടന്‍... പക്ഷെ നിര്‍ബന്ധിച്ചു വാങ്ങിപ്പിച്ചു.

എന്നാല്‍ കാശില്ലാതെ എന്തെങ്കിലും എടുക്കാനമെന്നായി കുട്ടന്‍

അപ്പോഴാണ് കാഷ് മേശക്കു മുകളില്‍ കുപ്പികളില്‍ ലഡ്ഡു ഇരിക്കുന്നത് കണ്ടത്. എല്ലാവരുടെയും മനസ്സില്‍ ലഡ്ഡു പൊട്ടി. ഓരോന് എടുത്തു പിന്നെയും വാചകമടി തുടര്‍ന്നു.

ലഡ്ഡു കഴിക്കുന്നതിനിടയില്‍ ഒരാള്‍ ഒരു കഷണം എടുത്തു കുട്ടനും കൊടുത്തു. സംസാരത്തിനിടയില്‍ കുട്ടന്‍ അത് പുറത്തേക്കു കളഞ്ഞു.

കൂട്ടുകാര്‍ അവസാനത്തെ കഷണം ലഡ്ഡു ഇറക്കുന്നതിനിടെ കുട്ടനോട് ചോദിച്ചു നീ എന്തിനാ അത് കളഞ്ഞത്.?

കുട്ടന്‍ പറഞ്ഞു ആ ലഡ്ഡുവിനു എന്റെ വയസു കാണും.
ch

പപ്പന്‍:-


പപ്പന്‍ ഒരു സംഭവം തന്നെയാണ്. 6 പാക്ക് മസിലും ഘനഗംഭീരന്‍ നോട്ടവും ചാടി ചാടിയുള്ള നടത്തവും എല്ലാം ചേര്‍ന്നുള്ള ഒരു അപാര അതി പൌരുഷം.

എല്ലാവര്ക്കും അവനെ പേടിയാണ്. സല്‍മാന്‍ഖാന്‍ എന്നാണ് അവനെ കൂട്ടുകാര്‍ വിളിക്കുന്നത്‌. ശത്രുക്കള്‍ പോലും അവനു മുമ്പില്‍ വരാന്‍ ധൈര്യം കാണിക്കില്ല. അഥവാ വന്നു പെട്ടാല്‍ പിന്നീടു അവര്‍ ഇഴഞ്ഞു നീങ്ങുന്നതും കണ്ടവര്‍ നിരവധിയാണ്.

എന്തായാലും ഈ യുവ കോമളനെ സമുധായതിലെ എല്ലാവരും ചേര്‍ന്ന് സ്വീകരണം കൊടുക്കാന്‍ തീരുമാനിച്ചു.
അങ്ങിനെ ആ സുദിനം വന്നെത്തി.... എല്ലാവരും ചേര്‍ന്ന് സ്വീകരണം കൊടുത്ത് NH നരികിലൂടെ നടന്നു റോഡ്‌ ക്രോസ് ചെയ്തു.

പപ്പനാണ് മുമ്പില്‍...... പെട്ടെന്ന് അതാ ഒരു പാണ്ടി ലോറി ചീറി പാഞ്ഞു വരുന്നു.....
എല്ലാവരും പപ്പനോട് മാറാന്‍ പറഞ്ഞു.... എന്നാല്‍ പപ്പന്‍ കണ്ണുരുട്ടി മസിലു പെരുപ്പിച്ചു ഡ്രൈവറെ രൂക്ഷമായി ഒന്ന് നോക്കി...

പിന്നീടു വണ്ടി നമ്പര്‍ ശ്രദ്ധിച്ചു TN 37 BQ 1275.

ബാക്കി എല്ലാവരും പുറകില്‍ നിന്നും തിരിച്ചു വരന്‍ ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു..
പെട്ടന്നാണ് അത് സംഭവിച്ചത് ആ ലോറി പപ്പന്റെ മുകളിലൂടെ കയറി....

ടെക് എന്നൊരു ശബ്ദം മാത്രം എല്ലാവരും കേട്ടു. എല്ലാവരും ഓടി കൂടി
മലര്‍ന്നു.... വയറു പൊട്ടി.... വാ പൊളിച്ചു.... നാവ് പുറത്തിട്ടു കിടക്കുന്നു നമ്മുടെ പപ്പന്‍.
.
.
.
.
.
.
.
.

അങ്ങിനെ ആ നാട്ടിലെ പപ്പന്‍ എന്ന തവളയുടെ കഥ ഇതോടെ തീര്‍ന്നു

ഗുണ പാഠം:- ( മസ്സിലുണ്ടെന്നു കരുതി അഹങ്കരിക്കരുത് )
ch

സംഘടന:-



അനീതി കണ്ടാല്‍ എതിര്‍ക്കും, പ്രതികരിക്കും അത് ആരാണെങ്കിലും
അതിനു വേണ്ടി ഒരു സംഘടന രൂപീകരിച്ചു ജാതി മത ഭേദങ്ങള്‍ക്കതീതമായി.

എന്റെ സംഘടന ഒരു തെറ്റും ചെയ്യുന്നില്ല
പക്ഷെ എന്തുചെയ്യാം സംഘടനയിലെ ചിലര്‍ തെറ്റ് ചെയ്യുന്നു.
ആ ചിലര്‍ പ്രത്യക മതവിഭാഗങ്ങളില്‍ പെട്ടവര്‍
അവര്‍ക്കെതിരെ നടപടികള്‍.

അങ്ങിനെ മതത്തിന്റെ പേരില്‍ വിഭാഗീയത ഉടലെടുത്തു
പിന്നീടു സംഘടനയെ മതങ്ങള്‍ ചേര്‍ന്ന് ഭാഗിചെടുത്തു.

ഇപ്പോള്‍ സംഘടനയുടെ അധികാരത്തിനു വേണ്ടി മതങ്ങള്‍ തമ്മില്‍ തല്ലുന്നു.
മതത്തിന്റെ കയ്യിലെ കളി പാവവായി സംഘടന.
ch

തൃശൂര്‍ക്കാരന്

തൃശ്ശൂരില്‍, ഒരു പ്രോഗ്രാം അവതരിപ്പിച്ചു കഴിഞ്ഞു അവതാരകന്‍ എന്നോട് ചോദിച്ചു എങ്ങിനെ ഉണ്ടായിരുന്നു.
ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ പറഞ്ഞു ഗംഭീരമായി...

തീരെ സന്തോഷവാനല്ലാതെ എന്നോട് വീണ്ടും പറഞ്ഞു ശരിയായില്ല അല്ലെ ??

അപ്പോഴാണ് തൃശൂര്‍ക്കാരന് അങ്ങിനെ പറഞ്ഞാല്‍ പോര എന്നാ കാര്യം ഓര്‍മവന്നത്

ഞാന്‍ പറഞ്ഞു.......
ഹെയ്... പൊരിച്ചു... തകര്‍ത്തു.... ചെതറി പൊളിച്ചു...

ഇത് പറഞ്ഞപ്പോള്‍, മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപോലെ നിന്‍ മുഖം എന്ന് കവി പാടിയത് ഞാന്‍ നേരിട്ട് കണ്ടു.
ch

നാടകോത്സവം:


രാത്രി 11 മണിയോടുകൂടി അന്തര്‍ ദേശിയ നാടകോത്സവത്തിന് സമാപനമായി. ഇന്ത്യന്‍ ടെമ്പെസ്റ്റ് എന്ന ഫ്രാന്‍സ് നാടകമായിരുന്നു അവസാനം. നാടകം കഴിഞ്ഞു ഞാനും രവിയെട്ടനും കുറച്ചു നേരം അവിടെ നിന്നു. തിരിച്ചു പോരാന്‍ നേരത്ത് ഒരു സുഹൃത്തിന്റെ വിളി.

വേഗം വാ നാടകം കഴിഞ്ഞിട്ടില്ല.... ഒരു ബംഗാളി നാടകം നടക്കാന്‍ പോകുന്നു.

എന്ത് ? സംഘാടക സമിതിക്കു തെറ്റ് പറ്റിയോ ? ഞങ്ങള്‍ പരസ്പരം ചോദിചു..

പക്ഷെ നാടകത്തിന്റെ ആചാര്യന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന അദ്ദേഹത്തിന്റെ വാക്കുകള്‍ അങ്ങിനെ തള്ളികളയാന്‍ തോനിയില്ല.

ഞങള്‍ ആ വേദിയിലെത്തി........ അപ്പോള്‍ കണ്ട കാഴ്ച...

നാടകത്തിന്റെ എല്ലാം തന്നിലാണ് നിലനില്‍ക്കുന്നത് എന്ന് ധരിച്ചു വച്ചിരിക്കുന്ന ആ മഹാനുഭാവന്‍ മാത്രം മുന്‍ നിരയില്‍ ഇരിക്കുന്നു.

സ്റ്റേജില്‍ കുറെ ബംഗാളികള്‍..

ഞാന്‍ അടുത്ത് ചെന്ന് പറഞ്ഞു...
ചേട്ടാ... നാടകം എല്ലാം കഴിഞ്ഞു... ഇത് സ്റ്റേജ് പൊളിക്കാന്‍ വന്ന ബംഗാളികളാണ്.

അപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ലോകത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത പത്താമത്തെ ഒരു രസം മിന്നിമറയുന്നത് കണ്ടു.
ch

ജോല്‍ത്സ്യന്‍:-



ആണ്‍ മക്കളുണ്ടാവാന്‍ കൊതിച്ചു നടന്ന ദമ്പതികള്‍ക്ക് പതിനാറു പെണ്മക്കള്‍. ഭാര്യ വീണ്ടും ഗര്‍ഭിണി,
ആണോ പെണ്ണോ എന്നറിയാന്‍ ഇന്നത്തെപോലെ സൌകര്യങ്ങള്‍ ഇല്ലാതിരുന കാലം.
ഒരൊറ്റ വഴിയെ ഉള്ളു കണിയാന്‍.

അങ്ങിനെ ദേശത്തെ പ്രഗല്‍ഭനായ ജോല്‍ത്സ്യനെ വിളിച്ചു, പ്രശ്നം വെപ്പിച്ചു.

ജോല്‍ത്സ്യന്‍ പറഞ്ഞു ഇത് ആണ് തന്നെ..

പക്ഷെ പ്രസവിച്ചപ്പോള്‍ പെണ്‍കുഞ്ഞ്.

നേരെ നാടുവാഴിയുടെ അടുത്ത് പരാതി എത്തി. ദ്രിക്സാക്ഷികള്‍ എല്ലാവരും ജോല്‍ത്സ്യനെ കുറ്റം പറഞ്ഞു.

ജോല്‍ത്സ്യന്‍ തന്റെ നിരധപരധിത്വം തെളിയിക്കാന്‍ പരാതിക്കാരന്റെ വീട്ടിലേക്കു എല്ലാവരെയും കൊണ്ടുപോയി.
ജോല്‍ത്സ്യന്‍ പ്രശ്നം വച്ച ദിവസം തന്നെ ഒരു ഓല തയ്യാറാക്കി പരാതിക്കാരന്റെ ഉത്തരത്തില്‍ വച്ചിരുന്നു.

ഉത്തരത്തില്‍ നിന്നും ഓല എടുത്തു നാടുവാഴിക്ക് വായിക്കാന്‍ കൊടുത്തു അദ്ദേഹം ഉറക്കെ വായിച്ചു
.
.
.
.
.
പ്രശനത്തില്‍ ആണ്‍കുട്ടി കാണുന്നു പക്ഷെ ചിലപ്പോള്‍ പെണ്ണുമാകാം!!
ch

രണ്ടു രൂപ വലിയമ്മ:-



വിശേഷദിവസങ്ങളില്‍ മാത്രം വരാറുള്ള ലോഹിദാക്ഷന്റെ വലിയമ്മ വന്നു മച്ചാടുനിന്നു. തിരിച്ചു പോകുമ്പോള്‍ ലോഹിയെ വിളിച്ചു 2 രൂപ കൊടുതുകൊണ്ട് പറഞ്ഞു.

ഒരു സൈകിള്‍ വാടക്ക് എടുത്തു ആറങ്ങോട്ടുകര പോയി സിനിമ കണ്ടോ.
വയറു നിറച്ചു ഇറച്ചിയും പൊറോട്ടയും കഴിച്ചോ,
ബാക്കി കാശു കളയാതെ വീട്ടില്‍ അമ്മയുടെ കയ്യില്‍ കൊടുക്കണം ട്ടോ...

ബിരിയാണി:-



അബ്ദുവിന്‍റെ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി. പഴയാതുപോലെയല്ല ഇപ്പോള്‍ അബ്ദുവിന് ഒരു തൊഴിലറിയാം ബിരിയാണി വെപ്പ്.
വീട്ടില്‍ വന്നപാടെ വീട്ടുകാര്‍ക്ക് ബിരിയാണി വെച്ചുകൊണ്ട് തെളിയിച്ചുകൊടുത്തു. അയല്‍വാസികള്‍ എല്ലാവരും പറഞ്ഞു ഇനി നീ ഈ പണി ചെയ്താല്‍ മതി. അങ്ങിനെ അടുത്തുള്ള ഹോട്ടലില്‍ ബിരിയാണി വക്കാന്‍ പോകും അത് മാത്രമാണ് അബ്ദുവിന്റെ ജോലി.

25 ദോശ ചിലവാവാതിരുന്ന ആ ഹോട്ടലില്‍ ബിരിയാണിക്ക് ഡിമാണ്ടായി. ദിവസങ്ങള്‍ക്കകം അബ്ദുവിന്റെ ബിരിയാണി നാട്ടില്‍ ഫൈമസായി. അപ്പോഴാണ് നാട്ടിലെ ഏറ്റവും സമ്പന്നനും പ്രമാണിയുമായ അഹമദ്ഹാജിയുടെ മകളുടെ കല്യാണം. ബിരിയാണി വെക്കാന്‍ അബ്ദുവിനെ തന്നെ ഏല്‍പ്പിക്കണം എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. അഹമെദ് ഹാജിക്ക് അബ്ദുവിന്റെ ബിരിയാണി കഴിക്കാന്‍ കൊതിയായി. അബ്ദു ലിസ്റ്റ് തയ്യാറാക്കി കൊടുത്തു. ബിരിയാണി വക്കാന്‍ കല്യാണത്തിന് തലേ ഹാജിയുടെ ദിവസം വീട്ടിലെത്തി. അസിസ്റെന്റ്റ്മാരെ എല്ലാം ഏല്‍പ്പിച്ചു അത്യാവശ്യമായി അബ്ദു പോയി.

എന്നാലും ബിരിയാണി വെക്കാന്‍ അബ്ദുവില്ലാതെ എങ്ങിനെ?. പിറ്റേ ദിവസമായി അബ്ദുവിനെ കാണുന്നില്ല. അബ്ദുവിന്റെ ബിരിയാണി കഴിക്കാന്‍ കാത്തിരുന്നവര്‍ നിരാശരായി. അഹമദ് ഹാജി തളര്‍ന്നു വീണു. മകളും ഭാര്യയും ഓടി വന്നു. ചിലര്‍ അയാളുടെ 3 സെന്റ്‌ സ്ഥലത്തെ ഓലപുരയില്‍ ചെന്നു. പോലീസില്‍ പറഞ്ഞു അബ്ദുവിനെ കാണാനില്ല. പോലീസ് എത്തി. കല്യാണവീട്ടില്‍ കല്യാണപെണ്ണ് ഓടി പോയപോലുള്ള മൂകത. പോലീസ് ഹാജിയെ സമാധാനിപ്പിച്ചു. വീണുകിടക്കുന്ന ഹാജിയോടു പോലീസ് പറഞ്ഞു അയാള്‍ പോയാല്‍ പോട്ടെ ബിരിയാണി നമുക്ക് വേറെ ആളുകളെകൊണ്ട് വെപ്പിക്കാം.

ഹാജി പറഞ്ഞു ബിരിയാണി വെച്ചില്ലെങ്കിലും വേണ്ട അവനെ കണ്ടുപിടിച്ചു തന്നാല്‍ മതി അവന്‍ എന്റെ മോള്‍ക്ക്‌ കൊടുക്കാനിരുന്ന 500 പവനും കൊണ്ടാണ് മുങ്ങിയത്.

വീട്

കോഴിക്കൊടുനിന്നു മടക്കയാത്ര വഴിയോരത്തുള്ള വീടുകള്‍ കണ്ടു ഭാര്യ പറഞ്ഞു, നമുക്ക് നല്ല വീടുകള്‍ നോക്കാം ഇഷ്ടപെട്ട വീടുകള്‍ പറയണം.
എന്നോട് കുറെ വീടുകള്‍, അവയുടെ ബാല്‍ക്കണി മുറ്റം എന്നിവയെ പറ്റി പറഞ്ഞുകൊണ്ടേയിരുന്നു. കുറെ കഴിഞ്ഞു എന്നോട് ചോദിച്ചു

എന്താ ഒരു വീടും ഇഷ്ടമായി എന്ന് പറയാത്തത് ?

അതാ ഒരു വീട് പണി നടക്കുന്നു

ഞാന്‍ പറഞ്ഞു അതാ ആ വീട് എനിക്കിഷ്ടമായി.....

അടുതെതിയപ്പോള്‍ അവള്‍ മുഖം ചുളിച്ചു ദേഷ്യത്തോടെ നോക്കി.... അവിടേ ഒരു ബോര്‍ഡ് എഴുതിവചിരുക്കുന്നു.
.
.
.
.
ജുമാ മസ്ജിദ് വെന്നിയുര്‍..